കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിക്ക് ശേഷിപ്പുകളും ഓര്‍മകളിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

The bow of the Titanic at rest on the bottom of the North Atlantic, 400 miles southeast of Newfoundland
ടൊറാന്റോ: അറ്റ്‌ലാന്റ്ക് സമുദ്രത്തിന്റെ അഗാധതയില്‍ വിശ്രമിയ്ക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ അധികകാലത്തേക്ക് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി കണ്ടെത്തിയ ഒരു തരം ബാക്ടീരിയകള്‍ അതിവേഗത്തില്‍ ഈ കപ്പല്‍ അവശിഷ്ടങ്ങള്‍ ശാപ്പിട്ടു തീര്‍ക്കുകയാണെന്നാണ് കനേഡിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

1912 ഏപ്രില്‍ 14ന് 2223 പേരുമായി ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോയ ടൈറ്റാനിക് കപ്പലാമ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. 706 പേര്‍ മാത്രമാണ് വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഹെന്‍റിറ്റ മാന്‍ എന്ന സിവില്‍ എന്‍ജിനീയര്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും വലിയ കപ്പല്‍ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ബാക്ടീരിയ തിന്നുതീര്‍ക്കുന്നതായി കണ്ടെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഇനി ഒരു മുപ്പതു വര്‍ഷം കൂടി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉണ്ടാകുമെന്ന് 1995ല്‍ അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, ഈ അടുത്ത കാലത്ത് അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകന്‍ വിശദീകരിയ്ക്കുന്നു. ജലോപരിതത്തില്‍ നിന്നും ഏതാണ്ട് നാല് കിലോമീറ്ററോളം താഴെയായി കടുത്ത തണുപ്പിലും ഈ ബാക്ടീരിയകള്‍ സജീവമാണ്.

അവശിഷ്ടങ്ങളില്‍ കാണപ്പെട്ട ബാക്ടീരിയയുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ നമുക്കൊന്നും ചെയ്യാനാവില്ല. ബാക്ടീരിയയുടെ ആക്രമണം തുടര്‍ന്നാല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ എന്നന്നേക്കുമായി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ലോഹപദാര്‍ത്ഥങ്ങളെ എളുപ്പത്തില്‍ നശിപ്പിയ്ക്കുന്ന ബാക്ടീരിയ ജലോപരിതലത്തിലെ മറ്റു യാനങ്ങള്‍ക്കും ഓയില്‍ റിഗ്ഗുകള്‍ക്കും കേടുവരുത്തുമോയെന്നും ശാസ്ത്രജ്ഞര്‍ ഭയക്കുന്നുണ്ട്.

English summary
A newly discovered species of rust-eating bacteria is eating the wreck of the Titanic, researchers say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X