രാജ്യത്ത് ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറയും
ദില്ലി: രാജ്യത്ത് ഇന്റര്‍നെറ്റ്, ബ്രോഡ്‍ബാന്റ് നിരക്കുകള്‍ കുറയാന്‍ സാധ്യത. ബ്രോഡ്‍ബാന്റ്, ഇന്റര്‍നെറ്റ് ഉപകരണങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്നതിന് പിന്നാലെയായിരിക്കും നിരക്കുകള്‍ കുറയുന്നത്.
മോഡം, റൗട്ടര്‍ തുടങ്ങിയവയുടെ വില പകുതിയാക്കി കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദ്ദേശിച്ചിട്ടുണ്ട്.
60,000 കോടി രൂപ ചെലവില്‍ ദേശീയ ബ്രോഡ്ബാന്‍ഡ് ശൃംഖല സ്ഥാപിക്കാനും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2014 ഓടെ 16 കോടി ബ്രോഡ്‍ബാന്റ് കണക്ഷനുകള്‍ എന്ന ലക്ഷ്യമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. ഇതിനുള്ള രൂപരേഖ ബുധനാഴ്ച ട്രായ് പുറത്തിറക്കിയിരുന്നു.
2010 ഓടെ രണ്ട് കോടിയായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ ഒരു കോടി ബ്രോഡ്‍ബാന്റ്കളക്ഷനുകള്‍ മാത്രമാണ് രാജ്യത്തുള്ളത്.
അഞ്ഞൂറില്‍ കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലെല്ലാം ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. നഗരങ്ങളിലും പട്ടണങ്ങളിലും 2012 ഓടെയും ഗ്രാമീണ മേഖലയില്‍ 2013 ഓടെയും ഇത് സ്ഥാപിക്കാനാണ് പദ്ധതി.












Click it and Unblock the Notifications