കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി മൂക്ക് കുത്തി

Google Oneindia Malayalam News

മുംബൈ: ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച ഓഹരി വിപണി മൂക്ക് കുത്തി. കരടികളുടെ പേകൂത്തായിരുന്നു വിപണിയില്‍. മൂന്ന് മണി കഴിഞ്ഞതോടെ സെന്‍സെക്സ് 500 പോയന്റിലേറെയാണ് ഇടിഞ്ഞത്. എന്നാല്‍ പിന്നീട് അല്പം ജീവന്‍ വച്ചു. 454 പോയന്റ് കുറഞ്ഞാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.

സെന്‍സെക്സ് 19,242.36 (-454.12)
നിഫ്ടി 5,766.50 (-137.20)

സെന്‍സെക്സ് 19160 വരെ താണതിന് ശേഷമാണ് അല്പം ഉയര്‍ന്നത്. നിഫ്ടി 5742 വരെയാണ് താണത്. വിദേശ ഫണ്ടുകളെല്ലാം തന്നെ വന്‍ തോതില്‍ ഓഹരി വില്‍ക്കുകയായിരുന്നു. ഫുഡ് ഇന്‍ഫ്ലേഷന്‍, ഉയര്‍ന്ന പലിശ നിരക്ക് എന്നിവയൊക്കെ വിപണിയെ താഴേയ്ക്ക് നയിച്ചു. 2 ജി സ്പെക്ട്രം അഴിമതി കൂടുതല്‍ വഷളാവുന്നതും വിപണിയെ ഉലയ്ക്കാന്‍ കാരണമായി. രാഷ്ട്രീയ പ്രശ്നങ്ങള്‍ വളരെ വഷളാണെന്നാണ് വിപണി കണക്ക് കൂട്ടുന്നത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്‍ഫോസിസ്, വിപ്രൊ, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ മാത്രമാണ് അല്പമെങ്കിലും ഉയര്‍ച്ച കാണിച്ചത്. ബാങ്കിംഗ്, റിയാല്‍റ്റി ഓഹരികളാണ് വന്‍ ഇടിവിന് ഇരയായത്.

യൂറോപ്യന്‍ വിപണി ശക്തമായി തുടരുമ്പോഴും ഇന്ത്യന്‍ വിപണി താഴ്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. വരും ദിവസങ്ങളിലും വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാവില്ലെന്നാണ് കരുതുന്നത്.

English summary
The BSE benchmark Sensex on Thursday recorded second biggest fall in a month by losing over 454 points on year-end selling by foreign funds in banking and realty sectors, amid rise in food inflation that could signal a possibility of interest rate hike. The Bombay Stock Exchange benchmark Sensex, which had lost 285 points in last two trading sessions, tumbled by 454.12 points to 19,242.36, after dipping to 19,160.87 as financial and realty stocks continued to be battered. On November 16 the index fell 444 points. The National Stock Exchange index Nifty fell by 137.20 points to 5,766.50, after touching the day"s low of 5,742.30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X