പ്രവാസി വോട്ട്: ഏറെ സങ്കീര്‍ണം
ദില്ലി: പ്രവാസി വോട്ടവകാശം അടുത്തുവരുന്നനിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍.
വളരെ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പിനു മുന്‍പു പൂര്‍ത്തിയാക്കാനാവില്ല. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്‌വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തിലറിയിച്ചതാണിത്.
പ്രവാസി വോട്ടവകാശ ചട്ടങ്ങളുടെ കരടു മാസാവസാനത്തോടെ തയാറാകുമെന്നു ഖുറേഷി വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദേശ കാര്യ, പ്രവാസികാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉപസമിതി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications