കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്ന കത്ത്: രാജീവിന് ടാറ്റയുടെ മറുപടി

Google Oneindia Malayalam News

Ratan Tata
ദില്ലി: രാജീവ് ചന്ദ്രശേഖര്‍ എം പി രത്തന്‍ ടാറ്റയ്ക്ക് എഴുതിയ തുറന്ന കത്തിന് രത്തന്‍ ടാറ്റ മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിയ്ക്കുന്നതായാണ് രത്തന്‍ ടാറ്റ കത്തില്‍ ആരോപിയ്ക്കുന്നത്.

സ്വന്തം കമ്പനി എന്നും നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്നും ടാറ്റ് ആണയിട്ട് പറയുന്നു. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹിനേയും അധികാരത്തിലിരിയ്ക്കുന്ന പ്രധാന കക്ഷിയായ കോണ്‍ഗ്രസിനേയും കളങ്കപ്പെടുത്താനുള്ള ഗൂഢ ലക്ഷ്യമാണ് രാജീവ് ചന്ദ്രശേഖറിന്റെ കത്തിന് പിന്നിലെന്നും ടാറ്റ ആരോപിയ്ക്കുന്നുണ്ട്.

രത്തന്‍ ടാറ്റയുടെ മറുപടിയുടെ പൂര്‍ണ രൂപം വായിയ്ക്കൂ

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ടെലകോം നയങ്ങളെ ടാറ്റ പുകഴ്തുകയാണ്. ഒപ്പം ബി ജെപി സര്‍ക്കാരിന്റെ ടെലകോം നയത്തെ കത്തില്‍ വിമര്‍ശിയ്ക്കുന്നുമുണ്ട്. രാജീവ് ചന്ദ്രശേഖറിന് ബി ജെ പിയോടുള്ള അടുപ്പമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ പ്രേരകമാവുന്നതെന്നാണ് രത്തന്‍ ടാറ്റ കത്തില്‍ പറയുന്നത്.

രാജീവ് ചന്ദ്രശേഖറുടെ തുറന്ന കത്തിന്റെ പൂര്‍ണ രൂപം

രാജിവച്ച ടെലികോം മന്ത്രി എ.രാജയോ മറ്റാരെങ്കിലുമോ ടാറ്റ ഗ്രൂപ്പിന് വഴിവിട്ട യാതൊരു സഹായവും നല്‍കിയിട്ടില്ലെന്നാണ് ടാറ്റ കത്തില്‍ പറയുന്നത്. 2004 തൊട്ട് 2008 വരെ അനുവദിച്ച 48 പുതിയ ലൈസന്‍സുകള്‍ക്ക് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ യാതൊരു വിലയും നല്‍കിയിട്ടില്ലെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

English summary
Ratan Tata replied to the open letter by MP Rajeev Chandrasekhar and has lambasted all allegations against him. The Tata"s was accused by Rajeev Chadrasekhar of benefiting from the out-of-turn allocation and also faced flak for poorly dealing with the 2G spectrum scam and his alleged involvement with Nira Radia, the corporate lobbyist. Read Ratan Tata"s reply to MP Rajeev Chandrasekhar here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X