കടന്നപ്പള്ളി രാമചന്ദ്രന്റെ കാറില്‍ ബസിടിച്ചു
തൃശൂര്‍: ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഒദ്യോഗിക വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു. കാറിന് ചില്ലറ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ എട്ടര കഴിഞ്ഞ് പേരാമംഗലം സെന്ററിലാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാര്‍ കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെയാണ് ഇടിച്ചത്.
മന്ത്രിയിരുന്ന ഇടതുഭാഗത്തെ ഡോറിന്റെ വശത്താണ് ബസിടിച്ചത്. സംഭവത്തില്‍ കേസെടുക്കേണ്ടെന്ന് നിര്‍ദേശിച്ച മന്ത്രി പിന്നീട് യാത്ര തുടര്‍ന്നു.












Click it and Unblock the Notifications