ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാവില്ല

തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനം ലഭിച്ചവര്‍ക്ക് എന്തുകൊണ്ട് പോലീസ് വെരിഫിക്കേഷന്‍ നടത്തിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഗുരുതരമായ വീഴ്ചയാണ് സംഭവച്ചിരിയ്ക്കുന്നത്. ഇന്റലിജന്‍സ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് കൊടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. സുതാര്യകേരളത്തിലും പരാതി നല്‍കിയിട്ട് നടപടിയെടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.
കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ അഴിമതി നടന്നതായി ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടും അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. സര്‍ക്കാരിന്റെ ഈ സമീപനമാണ് വന്‍ തട്ടിപ്പിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്മാര്‍ട് സിറ്റി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഏത് നീക്കത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications