പത്രക്കാരുടെ വേല മനസ്സിലിരിക്കട്ടെ: വിഎസ്

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് ഇതു സംബന്ധിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍നിന്നുണ്ടായത്. ലോട്ടറി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു പാര്‍ട്ടി അറിയാതെയാണോ എന്നായിരുന്നു ചോദ്യം.
'ഇക്കാര്യത്തില്‍ ഭിന്നതയൊന്നും ഇല്ല. അതെല്ലാം നിങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്തെങ്കിലും പ്രസ്താവന ഞാനിറക്കിയാല്‍ അത് വിജയനെതിരെയാണെന്ന് നിങ്ങള്‍ പറയും. വിജയനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ച് അത് എനിയ്‌ക്കെതിരെയാണെന്ന് നിങ്ങള്‍ വ്യഖ്യാനിയ്ക്കും. ആ വേല കൈയിലിരിയ്ക്കട്ടെ -മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications