പോള്‍ വധം: യഥാര്‍ത്ഥ കത്തി പ്രതികള്‍ തിരിച്ചറിഞ്ഞു
കൊച്ചി: പോള്‍ മുത്തൂറ്റിനെ വധിക്കാന്‍ ഉപയോഗിച്ച 'എസ്' കത്തി ആറാം പ്രതി തിരിച്ചറിഞ്ഞു. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന തോമസ് കുര്യാക്കോസാണ് യഥാര്‍ത്ഥ കത്തി തിരിച്ചറിഞ്ഞത്. ഇതു സംബന്ധിച്ച് പ്രതി എറണാകുളം മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളുടെ വീട്ടില്‍ നിന്നു സിബിഐ കണ്ടെടുത്ത കത്തിയാണിത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വച്ചു നടത്തിയ പരിശോധനയിലാണ് കുര്യാക്കോസ് കത്തി തിരിച്ചറിഞ്ഞത്.
ആയുധങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രതികളെ സബ്ജയിലില്‍ വച്ച് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പോലീസ് കണ്ടെടുത്ത കത്തി യഥാര്‍ഥ കത്തിയായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറിയപ്പോഴാണ് കൊലയ്ക്ക് ഉപയോഗിച്ച യഥാര്‍ഥ കത്തി ലഭിച്ചത്.












Click it and Unblock the Notifications