4വയസ്സുകാരനെ സിഗരറ്റുകൊണ്ട് പൊള്ളിച്ചു
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നുള്ള നാലുവയസ്സുകാരനെ സിഗരറ്റ് കുറ്റി ഉപയോഗിച്ചു പൊള്ളിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ ് ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്കു മാറ്റി.
മുഖത്തും ശരീരത്തും സിഗരറ്റോ ചൂടാക്കിയ ഇരുമ്പുദണ്ഡോ ഉപയോഗിച്ചു പൊള്ളലേല്‍പ്പിച്ച നിലയില്‍ കാണപ്പെട്ട നാലു വയസ്സുകാരനെയും ഒപ്പമുണ്ടായിരുന്ന പാണ്ഡ്യനെയും (45) കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ പിതാവാണെന്നും തമിഴ്‌നാട് മധുരയിലാണു വീടെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ നല്‍കിയ തമിഴ്‌നാട് ഈറോഡിലെ വിലാസം തെറ്റാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഈറോഡിലാണു വീടെന്ന് ഇയാള്‍ മാറ്റിപ്പറഞ്ഞു. സംശയം തോന്നിയ പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം പൊലീസിന്റെ വനിതാ ഹെല്‍പ് ലൈനില്‍ എത്തിച്ചു.
വനിതാ പൊലീസുകാര്‍ ആഹാരം നല്‍കി. വൈകിട്ടോടെ കൊച്ചുപിലാംമൂട്ടിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്കു മാറ്റുകയായിരുന്നു. പാണ്ഡ്യന്‍ നല്‍കിയ വിലാസം ഈറോഡ് പൊലീസിനു കൈമാറിയെങ്കിലും ഇങ്ങനെയൊരാള്‍ ഉള്ളതായി അറിയില്ലെന്ന റിപ്പോര്‍ട്ടാണു ലഭിച്ചതെന്ന് ഈസ്റ്റ് എസ്‌ഐ ബിജു പറഞ്ഞു.












Click it and Unblock the Notifications