Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ ഇന്ത്യന്‍ അംബാസഡറെ അപമാനിച്ചു

Meera Shankar
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീരാ ശങ്കറിനെ ജാക്‌സണ്‍ ഏവേഴ്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു.

വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്‍നിന്നും മാറ്റിയ ശേഷം ഇവരെ സെക്യൂരിറ്റി ഏജന്റ് കൈകൊണ്ട് ദേഹപരിശോധന നടത്തുകയായിരുന്നു.

നയതന്ത്രതിരിച്ചറിയല്‍ രേഖകള്‍ കാണിച്ചശേഷമായിരുന്നു ഈ സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മിസിസിപ്പി സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം ബാള്‍ടിമോറിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അവര്‍. ഡിസംബര്‍ നാലിനാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.

സാരിയുടുത്ത് എത്തിയ മീരാശങ്കറിനെ ഫുള്‍ബോഡി സ്‌കാനര്‍ ഇല്ലാത്തതിനാലാണ് കൈകൊണ്ട് പരിശോധന നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താവ് ഡാന്‍ ടര്‍ണര്‍ പറഞ്ഞു. അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വനിതാ അംബാസഡറാണ് മീരാ ശങ്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+