നാസ വിറ്റ കമ്പ്യൂട്ടറില്‍ രഹസ്യവിവരങ്ങള്‍
കേപ് കനാവറല്‍: അമേരിക്കയുടെ സ്‌പേസ് ഏജന്‍സി നാസ രഹസ്യവിവരങ്ങള്‍ മായ്ചുകളയാതെ കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡ്രൈവുകളും വിറ്റിട്ടുണ്ടെന്ന് കണ്ടെത്തി.
നാസയില്‍ ഇന്‍സ്‌പെക്ടറല്‍ ഏജന്‍സി നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
നാസയുടെ ഫ്‌ളോറിഡ, ടെക്‌സസ്, കലിഫോര്‍ണിയ, വെര്‍ജീനിയ സെന്ററുകളില്‍ കംപ്യൂട്ടര്‍ വില്‍പനയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി മനസ്സിലായിട്ടുണ്ട്.
2010ല്‍ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉപേക്ഷിച്ച ഡേറ്റയാണു കംപ്യൂട്ടറുകളിലുള്ളതെന്നാണ് വിവരം.
വില്‍പനയ്ക്കു മാറ്റിവച്ചിരുന്ന കംപ്യൂട്ടര്‍ പാലറ്റുകളില്‍ നാസയുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസങ്ങളുമുണ്ടായിരുന്നു. ഇതു ലഭിച്ചാല്‍ ഹാക്കര്‍മാര്‍ക്കു നാസയുടെ ഇന്റേണല്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications