ഭാര്യ ചുംബിച്ചു; ഭര്‍ത്താവിന്റെ നാവ് മുറിഞ്ഞു
ന്യൂയോര്‍ക്ക്: ഭാര്യയുടെ ചുംബനത്തിനിടെ മുറിവേറ്റ എഴുപത്തൊന്‍പതുകാരന്‍ ആശുപത്രിയില്‍. സ്‌നേഹം മൂത്ത ഭാര്യയുടെ ചുംബനത്തിനിടെ ഇദ്ദേത്തിന്റെ നാവിന്റെ പകുതിയാണ് മുറിഞ്ഞുപോയത്.
അമേരിക്കയിലെ വിസ്‌കൊസിനിലാണ് സംഭവം നടന്നത്. അമ്പത്തിയേഴുകാരിയായ ഭാര്യയാണ് ചുംബനത്തിലൂടെ ഭര്‍ത്താവിനെ മുറിവേല്‍പ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ നാവ് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രിയിലെത്തിച്ച പൊലീസിനോട് ഇതിന്റെ പേരില്‍ ഭാര്യയെ അറസ്റ്റചെയ്യരുതെന്ന് ഭര്‍ത്താവ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
അവര്‍ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റുചെയ്തിരിക്കുകയാണ്. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് സുഖം പ്രാപിച്ചുവരുന്നു.


Click it and Unblock the Notifications