വിസക്കും മാസ്റ്റര്‍ കാര്‍ഡിനുമെതിരെ സൈബര്‍ ആക്രമണം

വെബ്‌സൈറ്റുകളെ തകര്‍ത്ത വിവരം വിക്കിലീക്‌സിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. സൈബര്‍ വാര്‍ എന്നാണ് ഹാക്കിങിനെ ഇവര്‍ വിശേഷിപ്പിച്ചത്.
വെബ്‌സൈറ്റില്‍ ബുധനാഴ്ച അസാമാന്യമായ തിരക്ക് അനുഭവപ്പെട്ടതായി മാസ്റ്റര്‍ കാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഇതു ഹാക്കര്‍മാരുടെ ആക്രമണമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആക്രമണത്തെ അതിജീവിച്ചതായി കമ്പനി വക്താവ് അറിയിച്ചു. വിസയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സൈറ്റ് ഏതാനും മണിക്കൂര്‍ നിശ്ചലമായി.












Click it and Unblock the Notifications