രാജയുടെ ഡയറിയില്‍ മാധ്യമപ്രവര്‍ത്തകരുടേ പേര്

കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പില്‍ രണ്ടു പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പേരുള്‍പ്പെട്ടതിന് പിന്നാലെയാണിത്.
പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലുമുള്ള ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ രാജയുടെ ഡയറിയിലുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞതായി ഒരു ടി.വി. ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ പണം കൊടുത്തു കഴിഞ്ഞതാണോ കൊടുക്കാനുള്ളതാണോ എന്നൊന്നും വ്യക്തമല്ല.
രാഷ്ട്രീയക്കാര്‍, രണ്ടു സര്‍ക്കാര്‍ അഭിഭാഷകര്‍, ദില്ലിയിലെയും ചെന്നൈയിലെയും ഹവാല ഇടപാടുകാര്‍ തുടങ്ങിയവര്‍ രാജയ്ക്കുവേണ്ടി പണം മുടക്കിയതിന്റെ വിവരങ്ങളും ഡയറികളിലുണ്ടെന്നു പറയുന്നു.
സ്‌പെക്ട്രം ലൈസന്‍സ് വിതരണം നിര്‍ത്തിവെക്കാനും നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും ആവശ്യപ്പെട്ട് രാജയ്ക്ക് പ്രധാനമന്ത്രി അയച്ച കത്തിന്റെ അസലും സിബിഐ ക്ക് ലഭിച്ചിട്ടുണ്ട്.
രാജ തമിഴില്‍ എഴുതിയ ഡയറികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. 2003 മുതല്‍ 2010 വരെയുള്ള കാലത്ത് എഴുതിയ വ്യക്തിപരമായ കുറിപ്പുകളാണത്രേ ഇവ.
സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജയുടെ ദില്ലിയിലെയും ചെന്നൈയിലെയും വസതികളില്‍ ബുധനാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.












Click it and Unblock the Notifications