കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ തീപിടുത്തം

സംസ്ഥാനത്തെ പലകേസുകളിലെയും പ്രധാനസാമ്പിളുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടുത്തം ഉണ്ടായിരക്കുന്നത്. സംഭവം അട്ടിമറിയാണെന്നാണ് പ്രഥമിക നിഗമനം. ആഭ്യന്തര വകുപ്പിന് കീഴിലുള്ളതാണ് ഈ സ്ഥാപനം.
തീപ്പിടിത്തത്തില്‍ പരിശോധനാറിപ്പോര്‍ട്ടുകള്‍ക്ക് കുഴമില്ലെന്നും സൂചനയുണ്ട്. സ്ഥലത്ത് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്. ഇതേ ലാബില്‍ നേരത്തെയും അട്ടിമറി ശ്രമം നടന്നിട്ടുണ്ട്.
രാത്രിയില്‍ ഇവിടെ വാച്ച്മാന്‍ ഉണ്ടാകാറുണ്ട്. തീപിടുത്തമുണ്ടായതിന് തൊട്ടടുത്ത മുറിയില്‍ സ്‌ഫോടകവസ്തുക്കളടക്കമുള്ളതെളിവുകള്‍ സൂക്ഷിച്ചിരുന്നു. അവിടേക്ക് തീ പടരാതിരുന്നത് വന്‍ അപകടമൊഴിവാക്കി.












Click it and Unblock the Notifications