പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡിയെ മാറ്റി

കെ.എല്‍.ഡി.സി. മാനേജിങ് ഡയറക്ടര്‍ സുബൈര്‍ഖാനാണ് പകരം ചുമതല. കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉത്തരവില്‍ ഒപ്പുവെച്ചു.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി എന്‍ഡോസള്‍ഫാന് അനുകൂലമായാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. സത്യവാങ്മൂലം നല്‍കിയത്.
കോര്‍പ്പറേഷന്റെ സത്യവാങ് മൂലം സര്‍ക്കാര്‍ തിരുത്തും. ഇതിനായി നിയമോപദേശം തേടിയതായും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം വിവാദമായതോടെ തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എം.ഡി കത്ത് നല്‍കിയിരുന്നു.
ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications