പ്‌ളാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡിയെ മാറ്റും

എം.ഡിയെ തല്‍സ്ഥാനത്തു നിന്നു നീക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ വ്യക്തമാക്കി. പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എം.ഡി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സാചര്യത്തില്‍ വെള്ളിയാഴ്ച സ്ഥാനചലനമുണ്ടായേക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതല്ലെന്ന് ഹൈക്കോടതിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ്.
പരസ്പരം വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന് കോര്‍പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.എം.ഡി സ്ഥാനത്ത് പുതിയ ആളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച തന്നെ പുറത്തിറങ്ങിയേക്കും.
അതേസമയം, കോര്‍പറേഷന്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വൈരുദ്ധ്യങ്ങള്‍ മാറ്റുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.












Click it and Unblock the Notifications