പുലികാരണം വിമാനം 50മിനിറ്റ് വൈകി
മെല്‍ബണ്‍: യാത്രാവിമാനത്തില്‍ പാമ്പും ചേരയും കയറുന്നത് നമ്മുടെ നാട്ടില്‍ വലിയ അതിശയമുള്ള കാര്യമല്ല. എന്നാല്‍ വിമാനത്തില്‍ ഒരു പുലി കയറിയാലോ? വിമാനത്തില്‍ പുലി എന്ന്് മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പേ യാത്രക്കാര്‍ ബോധം കെടുമെന്ന് ഉറപ്പ്.
കഴിഞ്ഞ ദിവസം ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ഇത്തരമൊരു വാര്‍ത്ത കേട്ട് സ്തംഭിച്ചിരുന്നു.
വിമാനം പുറപ്പെടുന്നതിന് മുമ്പേ പൈലറ്റിന്റെ വക ഒരു അനൗണ്‍സ്‌മെന്റ് -'ക്ഷമിക്കുക, ചീറ്റപ്പുലിയെ കയറ്റേണ്ടതിനാല്‍ വിമാനം അല്‍പം വൈകും'. അനൗണ്‍സ്‌മെന്റ് കേട്ട് ഞെട്ടിയിരുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമേകിക്കൊണ്ട് അടുത്ത അറിയിപ്പ് വന്നു.
'ആരും ഭയപ്പെടേണ്ട ഇത്തരത്തില്‍ മൃഗങ്ങളെ യാത്രവിമാനത്തില്‍ കൊണ്ടുപോകാറുണ്ട്. പേടിക്കേണ്ടതായി ഒന്നുമില്ല'. അല്‍പം ആശ്വാസമായെങ്കിലും പലര്‍ക്കും വിമാനത്തില്‍ ഇരുപ്പുറച്ചില്ല.
അഡ്‌ലെയ്ഡ്‌സിലെ മൃഗശാലയിലേയ്ക്ക മാറ്റുന്ന ചീറ്റപ്പുലിയെ കയറ്റാന്‍ വേണ്ടിയാണ് വിമാനം അന്‍പത് മിനിറ്റോളം കാത്തിരുന്നത്. എന്നാല്‍ പുലിക്കുട്ടി തയ്യാറാവാതിരുന്നതിനാല്‍ അതിനെക്കൂടാതെ വിമാനം യാത്രതിരിച്ചു.
എന്തായാലും പുലിയുടെ മടികാരണം യാത്രക്കാര്‍ ആശ്വാസത്തോടെ പറന്നുവെന്ന് ചുരുക്കം












Click it and Unblock the Notifications