സുനാമിയില്‍ കാണാത കുട്ടിയെ 6വര്‍ഷം കഴിഞ്ഞ് കിട്ടി
കൊളംബോ: 2004ലെ സുനാമിയില്‍ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന കുട്ടിയെ ആറു വര്‍ഷത്തിനു ശേഷം കണ്ടെത്തി. ശ്രീലങ്കയിലെ ശിശുക്ഷേമ പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.
സുനാമി തൂത്തുവാരിയ ഗല്ലെ പ്രദേശത്തുനിന്നുള്ളതെന്നു കരുതുന്ന ആറുവയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കുട്ടിയെ വളര്‍ത്തിയ ദമ്പതിമാര്‍ പറഞ്ഞിരുന്നത് അതു തങ്ങളുടെ മകളാണെന്നാണ്. കുട്ടിയെ വിലയ്ക്കു വാങ്ങിയതാണെന്ന് പിന്നീടവര്‍ വെളിപ്പെടുത്തി.
ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.












Click it and Unblock the Notifications