സ്വവര്‍ഗാനുരാഗം: ഓപ്ര ടിവിയില്‍ പൊട്ടിക്കരഞ്ഞു

ഇവര്‍ ഒരു ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരയുകയെന്നാല്‍ വാര്‍ത്തയല്ലേ. അതേ വര്‍ത്ത തന്നെയാണ് ചെറുതല്ല വലിയ വാര്‍ത്തതന്നെയാണ്. മറ്റൊരു ടെലിവിഷന്‍ അവതാരകനാണ് ഓപ്രയെ കരയിച്ചത്.
ഇത് ആദ്യമായാണ് മറ്റൊരു ടെലിവിഷന്‍ അവതാരകന് വിന്‍ഫ്ര അഭിമുഖം നല്‍കുന്നത്. അവതാരകയുടെ ശക്തിയേറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ തകരുകയായിരുന്നു.
ഓപ്ര വിന്‍ഫ്ര സ്വവര്‍ഗാനുരാഗിയാണെന്ന കേള്‍വിയെപ്പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി ഓപ്രയുടെ കരച്ചില്‍. ഇത്തരമൊരു ആരോപണം ഓപ്ര നിഷേധിച്ചു. താന്‍ അമ്മയായും സഹോദരിയായും സ്‌നേഹിക്കുന്ന ഒരു സ്ത്രീയുമായി എന്നെ ഇത്തരത്തില്‍ ബന്ധിപ്പിക്കരുതെന്നായിരുന്നു ഓപ്രയുടെ അപേക്ഷ.
കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്ന ഓപ്ര 2011 സെപ്റ്റംബറില്‍ വിരമിക്കുകയാണ്. എ ബി സി ടെലിവിഷനിലെ ബാര്‍ബറ വാട്ടേഴ്‌സാണ് കഴിഞ്ഞ ദിവസം ഓപ്രയുമായി അഭിമുഖം നടത്തിയത്.












Click it and Unblock the Notifications