ചാള്‍സ് രാജകുമാരന്റെ കാറിന് നേര്‍ക്ക് ആക്രമണം

ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നു. കാറിലുണ്ടായിരുന്ന ചാള്‍സ് രാജകുമാരനും ഭാര്യയും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍വ്വകലാശാലാ ട്യൂഷന്‍ ഫീസുകള്‍ ഉയര്‍ത്താനുള്ള നിയമത്തിന് അനുകൂലമായി എം.പിമാര്‍ വോട്ട് ചെയ്തതിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായിബന്ധപ്പെട്ട് 22 പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിനിടെ 12 പോലീസ് ഓഫീസര്‍മാര്‍ അടക്കം 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications