വിക്കിലീക്‌സിനായി ആക്രമണം; 16കാരന്‍ പിടിയില്‍
ദി ഹേഗ്: വിക്കിലീക്‌സിനുവേണ്ടി വിസ, മാസ്റ്റര്‍കാര്‍ഡ് വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനെ നെതര്‍ലാന്‍ഡ് പോലീസ് പിടികൂടി.
വിക്കിലീക്‌സിന് സംഭാവന നല്‍കാനുള്ള സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ സൈറ്റുകള്‍ക്കുനേരെ ആക്രമണം നടന്നതെന്ന് ഡച്ച് അധികൃതര്‍ അറിയിച്ചു.
പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചതായും ഡച്ച് പത്രമായ ഡെ വോള്‍സ്‌ക്രാന്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒട്ടേറെ കമ്പ്യൂട്ടറുകളും യു.എസ്.ബി ഉപകരണങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഇന്ന് റോട്ടര്‍ഡാമിലെ കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്ന വിക്കിലീക്‌സ് നടപടിയെ യുഎസ് വീണ്ടും അപലപിച്ചു. വിവാദ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കുന്നതായി രണ്ടു ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു












Click it and Unblock the Notifications