കര്‍ക്കറയെ കൊന്നത് പാക് ഭീകരര്‍ തന്നെ: കവിത

പാകിസ്ഥാനാണ് ഭീകരാക്രമണത്തിനു പിന്നില്‍ എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ കവിത തന്റെ ഭര്‍ത്താവിന്റെ കൊലപാതകവും ഹൈന്ദവ സംഘടനകളുടെ ഭീഷണിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും അത് പാകിസ്ഥാനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.
ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള തന്ത്രമാണ് ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശത്തിന് പിന്നില്‍.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വന്‍ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ദിഗ്‌വിജയ് സിങ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ ആരോപിച്ചു.












Click it and Unblock the Notifications