കശ്മീരിലും ഒരു അധ്യാപകന്‍ ജോസഫ്
ശ്രീനഗര്‍: പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറില്‍ പ്രകോപനപരമായ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി മെമ്മോറിയല്‍ കോളേജിലെ അധ്യാപകനായ നൂര്‍ മുഹമ്മദ് ഭട്ടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ബിഎ, ബി.എസ്.സി, ബി.കോം ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്കാണ് സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്.
കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് അധ്യാപകനെ കുരുക്കില്‍പ്പെടുത്തിയത്. 'കല്ലെറിയുന്നവരാണോ യഥാര്‍ത്ഥ നായകന്‍മാര്‍' എന്നായിരുന്നു ഒരു ചോദ്യം. ഉര്‍ദുവില്‍ നിന്ന് ഇംഗ്‌ളീഷിലേക്കു പരിഭാഷപ്പെടുത്തേണ്ട ഖണ്ഡികയില്‍ സുരക്ഷാ സൈനികര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചായിരുന്നു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ന്യൂമാന്‍ കോളെജിലെ സംഭവത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ അറസ്റ്റു. ന്യൂമാന്‍ കോളെജ് അധ്യാപകനായ പ്രൊഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പര്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയും തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം അക്രമികള്‍ അദ്ദേഹത്തിന്റെ കൈ വെട്ടിയെടുത്തത് കേരളത്തെ ഞെട്ടിച്ചിരുന്നു.












Click it and Unblock the Notifications