ഇന്ത്യന്‍ പൗരത്വത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
ദില്ലി: ഇന്ത്യന്‍ പൗരത്വത്തിന് ഇനി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു.
പൗരത്വ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവും വേഗത്തിലുള്ളതും ആക്കുന്നതിനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത്.
അപേക്ഷകര്‍ക്ക് തങ്ങളുടെ അപേക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതിയും പുതിയ സംവിധാനത്തിലൂടെ വിലയിരുത്താന്‍ സാധിക്കും.
ഈ സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ഉടന്‍ ഒരു ഇന്റനെറ്റ് ഫയല്‍ നമ്പര്‍ സൃഷ്ടിക്കപ്പെടും. അപേക്ഷയുടെ പകര്‍പ്പ് എടുക്കുന്നതിനും അപേക്ഷയില്‍മേലുള്ള നടപടികളുടെ പുരോഗതി അറിയുന്നതിനും ഇന്റര്‍നെറ്റ് ഫയല്‍ നമ്പര്‍ സഹായിക്കും.
അപേക്ഷകന്റെ താമസ സ്ഥലത്തെ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കുന്ന രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഈ രീതിയാണ് ഉടച്ചുവാര്‍ക്കുന്നത്.












Click it and Unblock the Notifications