സിബിഐ അന്വേഷണത്തോട് സഹകരിക്കും: രാജ

അന്വേഷണത്തിന്റെ ഭാഗമായുളള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നു പോകാന്‍ തയാറാണ്. എന്റെ നിരപരാധിത്വം തെളിയിക്കും-രാജ പറഞ്ഞു.
വെള്ളിയാഴ്ചയാണ് രാജയെ സിബിഐ ചോദ്യം ചെയ്തു തുടങ്ങിയത്. രാജയുടെ ഉറ്റസുഹൃത്തും ചെന്നൈ ഗ്രീന്‍ ഹൌസ് എക്‌സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടറുമായ സാദിഖ് ബാഷയെയും ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം, വാര്‍ത്താവിനിമയ വകുപ്പിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതു പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രാജയെ സിബിഐ ആസ്ഥാനത്തു വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍ തുടരുകയുള്ളൂ.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ രാജയുടെയും ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയു വസതികളില്‍ രണ്ടു ദിവസം മുന്‍പ് റെയ്ഡ് നടത്തിയിരുന്നു.












Click it and Unblock the Notifications