സ്ത്രീകള്‍ക്ക് തീവണ്ടികളില്‍ പ്രത്യേക ബര്‍ത്തുകള്‍
ദില്ലി: ദീര്‍ഘദൂര തീവണ്ടികളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ് പര്‍ലമെന്റിനെ അറിയിച്ചു.
എക്‌സ്പ്രസ്സ്, മെയില്‍ തീവണ്ടികളില്‍ ആറ് ബര്‍ത്തുകള്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ദീര്‍ഘദൂര തീവണ്ടികളില്‍ സ്ത്രീകള്‍ക്കായി സെക്കന്‍ഡ് ക്‌ളാസ്സ് അക്കോമഡേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്‍മാര്‍, 45 വയസ്സും അതിന് മുകളിലും പ്രായമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്കായി സ്ലീപ്പറില്‍ ഓരോ കോച്ചിലും രണ്ട് വീതം ലോവര്‍ ബര്‍ത്തുകള്‍ നീക്കിവയ്ക്കുന്നുണ്ടെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.












Click it and Unblock the Notifications