യുഡിഎഫ് ബന്ധം ഐഎന്‍എല്‍ പുനപരിശോധിക്കുന്നു
കോഴിക്കോട്: യുഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം ഐ.എന്‍.എല്‍ പുനപരിശോധിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ സംസ്ഥാന ഘടകത്തിന് താത്കാലിക അനുമതിയാണ് നല്‍കിയത്. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ഈ വിഷയം ഗൗരവമായി ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍.
കോണ്‍ഗ്രസിനോടും ലീഗീനോടുമുള്ള ഐഎന്‍എല്ലിന്റെ നിലപാടില്‍ മാറ്റമില്ല. ലീഗ് വിരുദ്ധ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തി. ഇത് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന സൂചനയും മുഹമ്മദ് സുലൈമാന്‍ നല്‍കി.
പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് ബന്ധം പുന:പരിശോധിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് തങ്ങളെ ഒതുക്കിയെന്ന് കരുതുന്ന ഒട്ടേറേ പേര്‍ പാര്‍ട്ടിയിലുണ്ട്.












Click it and Unblock the Notifications