ജെഎസ്എസ് ഓഫീസ് അടച്ചിട്ടനിലയില്‍
ആലപ്പുഴ: ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ സിപിഎമ്മിലേയ്ക്ക് പോകുമോ അതോ യുഡിഎഫില്‍ തന്നെ തുടരുമോ എന്നതുസംബന്ധിച്ച് അനിശ്ചിതത്വം തുടരവേ പാര്‍ട്ടി ഓഫീസ് പൂട്ടിയിട്ടത് ചര്‍ച്ചയായി.
ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളിയാഴ്ച മുഴുവന്‍ പൂട്ടിക്കിടക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസും ജില്ലാ കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടമാണ് താഴിട്ടു പൂട്ടിയിരിക്കുന്നത്.
ഓഫീസ് താല്കാലികമായി പൂട്ടിയതാവാമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഓഫീസ് സെക്രട്ടറി സ്ഥലത്തില്ലായിരുന്നുവെന്ന് മറുവിഭാഗവും പറയുന്നു. എന്നാല്‍, ഓഫീസ് സെക്രട്ടറിക്കു പുറമെ മറ്റൊരു ജീവനക്കാരനുമുള്ള ഓഫീസ് ദിവസവും രാവിലെ തുറക്കാറുള്ളതാണ്.
വൈകിട്ട് ഓഫീസ് അടച്ചശേഷം ഓഫീസ് ജീവനക്കാരന് താക്കോല്‍ ചാത്തനാട്ടെ ഗൌരിയമ്മയുടെ വീട്ടില്‍ ഏല്പിക്കുകയാണ് പതിവ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും ഇങ്ങനെ താക്കോല്‍ ഗൗരിയമ്മയെ ഏല്‍പ്പിച്ചതാണ്. എന്നാല്‍ വെള്ളിയാഴ്ച ആരും ഓഫീസ് തുറന്നില്ല.
ജെഎസ്എസില്‍ ഇതിനകം തന്നെ രണ്ടു ഗ്രൂപ്പുകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഒരു ഗ്രൂപ്പ് ഗൗരിയമ്മ യുഡിഎഫില്‍ത്തന്നെ ഉറച്ചുനില്ക്കണമെന്നാഗ്രഹിക്കുമ്പോള് മറ്റൊരു ഗ്രൂപ്പ് സിപിഎമ്മിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഈ അഭിപ്രയാവ്യത്യാസം ശക്തമായി തുടരുന്നതിനിടെ ഓഫീസ് ഒരു ദിവസം മുഴുവന്‍ അടഞ്ഞുകിടന്നത് അഭ്യൂഹങ്ങള്ക്കിടനല്കിയിരിക്കുകയാണ്.
അതേസമയം, ജെഎസ്എസ് യുഡിഎഫില്‍ തുടരണോയെന്നതിനെ ക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടി പ്ളീനം ജനുവരി ഒന്‍പതിന് നിശ്ചയിച്ചിരിക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications