കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജാരി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • By Lakshmi
Google Oneindia Malayalam News

തൃശൂര്‍: കുടുംബത്തെ ബാധിച്ച കഷ്ടകാലം നീങ്ങിക്കിട്ടാന്‍ പൂജയ്ക്ക് വിളിച്ച് വരുത്തിയ പൂജാരി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ചെന്ത്രാപ്പിന്നിയിലെ ഒരു പ്രവാസിയുടെ ഭാര്യയെയാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൂജാ സമയത്ത് പൂജാരി തന്നെ കയറിപ്പിടിക്കാന്‍ വരുന്നത് കണ്ട വീട്ടമ്മ അലമുറയിടുകയും കുതറി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും വീട്ടമ്മ വിവരമറിയിച്ചശേഷം അവരുടെ നിര്‍ദ്ദേശപ്രകാരം കാര്യം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു.

കോതപറമ്പ് സ്വദേശി കക്കത്തുവീട്ടില്‍ രഘുപതിയെയാണ് (49) മതിലകം പോലിസ് പിടികൂടിയത്.

വീട്ടമ്മക്ക് താലിദോഷം മാറുന്നതിന് പ്രത്യേകപൂജ ആവശ്യമാണെന്ന് ധരിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിന് സമീപമുള്ള ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X