നിയമനത്തട്ടിപ്പില്‍ 6 പേരുണ്ടെന്ന് അഭിലാഷ് പിള്ള
കൊച്ചി: പിഎസ്‍സി നിയമന തട്ടിപ്പു സംഘത്തില്‍ ആകെ ആറു പേരാണ് ഉണ്ടായിരുന്നതെന്ന് മുഖ്യ സൂത്രധാരന്‍ അഭിലാഷ് എസ്. പിള്ള.
ജെപി എന്ന ജനാര്‍ദ്ദനന്‍ പിള്ളയെയും അഭിലാഷിനെയും കൂടാതെ അജിത്, രവി, ചന്ദ്രചൂഡന്‍, മധുപാല്‍ എന്നിവരാണു സംഘത്തിലുള്ളതന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
നിയമന തട്ടിപ്പിനായുള്ള വ്യാജരേഖ തയാറാക്കിയതു കലക്ടറേറ്റില്‍ വച്ചാണെന്നും അഭിലാഷ് പിള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അതിനായി രാത്രി വൈകിയും ജോലി ചെയ്തുവെന്നും രേഖകള്‍ തയാറാക്കാന്‍ സ്വന്തം ലാപ്‌ടോപ് ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത് ജെപിയും അജിത്തും ചേര്‍ന്നാണ്. രേഖകള്‍തയ്യാറാക്കാന്‍ ജെപി കല്‍പ്പറ്റയില്‍ താമസിച്ച് സഹായം നല്‍കി.
അഞ്ചുപേരെക്കൂടി നിയമിക്കാനുള്ള ശ്രമം തുടര്‍ന്നുവരുകയായിരുന്നു. പിടികൂടുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. വയനാട് നിയമനത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട എല്ലാവര്‍ക്കും പണം തിരികെ നല്‍കാന്‍ തയ്യാറാണ്-അഭിലാഷ് പറഞ്ഞു.
ബന്ധുസൂരജ് കൃഷ്ണയെയാണ് അഭിലാഷ് ആദ്യമായി ജോലിക്ക് കയറ്റിയതെന്നുംഎംഎസ് കമ്പ്യൂട്ടര്‍ ബിരുദധാരിയായ സൂരജാണത്രേ വ്യാജരേഖകളെല്ലാം തയ്യാറാക്കിയതെന്നു ഇയാള്‍ നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മൂന്നു മക്കള്‍ക്കു ജോലി വാങ്ങിയ കൃഷ്ണ ചെട്ടിയാരുടെ കൊല്ലത്തെ തറവാട്ടുവീട്ടില്‍ നിന്നു വ്യാജരേഖകള്‍ ചമച്ചു ആദ്യത്തെ ഒന്നുരണ്ടു ജോലിതട്ടിപ്പിനു ശേഷം മതിയാക്കാന്‍ താന്‍ തീരുമാനിച്ചു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വലിയ ശൃംഖലയുടെ സമ്മര്‍ദത്താല്‍ വീണ്ടും വീണ്ടും തെറ്റുചെയ്യുകയായിരുന്നു. സസ്‌പെന്‍ഷനു ശേഷം ഒളിവില്‍ താമസിച്ചതു കൊച്ചിയിലായിരുന്നു. എന്നീ കാര്യങ്ങളും ഇയാള്‍ നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications