ഫുട്‌ബോള്‍ കയ്യാങ്കളി 250പേര്‍ക്ക് പരിക്ക്
അമ്മന്‍: ജോര്‍ദാനിലെ അമ്മന്‍ മേഖലയില്‍ നടന്ന ഫുട്‌ബോള്‍ മത്സരം കാണികളുടെ ഏറ്റുമുട്ടലില്‍ കലാശിച്ചു. ജോര്‍ദാനിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ വിദാറ്റും ഫെയ്‌സാലിയും തമ്മില്‍ നടന്ന മത്സരത്തിനൊടുവിലാണ് കാണികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്.
അമ്മനിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയത്തിലാണ് സംഭവം. മത്സരത്തില്‍ വിദാറ്റ് ടീം ഫെയ്‌സാലിയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇരുടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെ പോലീസിന്റെ ഇടപെടാണ് സംഭവം കൂടുതല്‍ വഷളാക്കിയതെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 25 പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications