കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിഞ്ഞ കസേരയെ സാക്ഷിയാക്കി നൊബേല്‍ ദാനച്ചടങ്ങ്

  • By Lakshmi
Google Oneindia Malayalam News

Xiaobo gets Nobel in absentia
ഒസ്‌ലോ(നോര്‍വെ): ചൈനയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുകയെന്ന ലിയു സിയാബോയുടെ ആഗ്രഹം സഫലമായില്ല.

സിയാബോയുടെ അഭാവത്തില്‍ അദ്ദേഹത്തിനായി ഒഴിച്ചിട്ട കസേരയെ സാക്ഷിനിര്‍ത്തി സമാധാന നൊബേല്‍ പുരസ്‌കാരദാന ചടങ്ങ് നടന്നു.

ചൈനയുടെ കടുത്ത പ്രതിഷേധം വകവയ്ക്കാതെ ചരിത്രപ്രസിദ്ധമായ ഒസ്‌ലോ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുള്‍പ്പെടെ 48 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. റഷ്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ചൈന യുടെ സമ്മര്‍ദത്തെത്തുടര്‍ന്നു ചടങ്ങു ബഹിഷ്‌കരിച്ചത്.

ഇന്ത്യയടക്കം 45 രാജ്യങ്ങളിലെ പ്രതിനിധികള്‍ ലിയുവിനായി ഒഴിച്ചിട്ട ഇരിപ്പിടത്തിനു ചുറ്റുംനിന്നു കൈയടിച്ച്‌ ആദരിച്ചു.തുടര്‍ന്ന്‌ നൊബേല്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ നൊബേല്‍ സമാധാന സമ്മാനവും സ്വര്‍ണമെഡലും ഒഴിഞ്ഞ കസേരയില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പങ്കെടുക്കില്ലെന്നു സെര്‍ബിയ വ്യക്തമാക്കിയെങ്കിലും യൂറോപ്യന്‍യൂണിയന്റെ സമ്മര്‍ദ ത്തെത്തുടര്‍ന്ന് ആ രാജ്യത്തിന്റെ പ്രതിനിധി പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.

വേദിയുടെ പിന്നില്‍ പുരസ്‌കാരജേതാവ് ലിയുവിന്റെ കൂറ്റന്‍ ഫോട്ടോ സ്ഥാപിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന 100 ചൈനീസ് വിമതര്‍, സ്ഥാനപതിമാര്‍, നോര്‍വേയുടെ രാജദമ്പതികള്‍ തുടങ്ങി 1,000 പേര്‍ ചടങ്ങില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ചടങ്ങ് തുടങ്ങും മുമ്പ് ഒസ്‌ലോ നഗരത്തില്‍ 50 ചൈനക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു.

ലിയുവിനു പുരസ്‌കാരം നല്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ചടങ്ങിന് ആമുഖമായി വിഖ്യാത നൊര്‍വീജിയന്‍ നടി ലിവ ഉല്‍മാന്‍, ലിയു സിയാബോ രചിച്ച ഒരു പുസ്തകത്തിലെ പ്രധാന ഭാഗം വായിച്ചു. മനുഷ്യാവകാശവും സമാധാനവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് ആമുഖപ്രസംഗത്തില്‍ നൊബേല്‍കമ്മിറ്റി ചെയര്‍മാന്‍ തോര്‍ബ്‌ജോന്‍ ജാഗ് ലാന്‍ഡ് പറഞ്ഞു.

English summary
At the Nobel Peace Prize ceremony in Oslo on Friday, jailed Chinese dissident and intellectual Liu Xiaobo was nowhere to be seen. Yet his campaign to bring universal human rights and democracy to China was recognised at a somber and formal ceremony made more visible, in many ways, by Beijing"s efforts to suppress it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X