ന്യൂയോര്‍ക്ക്: പുകവലി ശീലം ഉപേക്ഷിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ വലിയ പുരോഗതി നേടിയെന്ന് വൈറ്റ് ഹൗസ്.
വളരെക്കാലമായുള്ള ഈ ദുശ്ശീലവുമായി അദ്ദേഹം ഗുസ്തിയിലാണെന്നും വൈറ്റ്‌ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് പറഞ്ഞു.
അദ്ദേഹം ഈ ദുശ്ശീലമുപേക്ഷിക്കാനായി വളരെ കഠിനമായി അധ്വാനിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോള്‍ വളരെ നല്ലനിലയിലാണ്.
ഒന്‍പതു മാസമായി അദ്ദേഹത്തെ പുകവലിക്കുന്നതായി കണ്ടിട്ടില്ല. ഒട്ടും അഭിമാനിക്കാവുന്ന സംഗതിയല്ല പുകവലിയെന്ന് ഒബാമയ്ക്കു നന്നായറിയാം, സ്വന്തം മക്കള്‍ ഉള്‍പ്പെടെ കുട്ടികള്‍ ആരും ഇത് അറിയുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല-ഗിബ്‌സ് പറഞ്ഞു.
President Barack Obama stay away from cigarettes, the White House said Friday. He understands its dangers and I think has done a lot of extraordinary work to wrestle with that habit, as millions of Americans have. The Washington Post reported Thursday although the president was in "excellent health condition.