12ാം നിലയില്‍ നിന്ന് വീണ 26കാരി രക്ഷപ്പെട്ടു
സിംഗപ്പൂര്‍: പന്ത്രണ്ട് നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അദ്ഭുതകരമായി രക്ഷപ്പെട്ട 26കാരിയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിന് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തു.
ചൈനീസ് വംശജയായ ഷു സി ഹുയി എന്ന സ്ത്രീയാണ് 12നില കെട്ടിടത്തിന് മുകളില്‍ നിന്നും വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റ് ഉടമയുമായുള്ള വാക് തര്‍ക്കത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ താഴേക്ക് വീണത്.
താഴെയുള്ള നിലയിലേക്ക് ബാല്‍ക്കണി വഴി ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ പിടിവിട്ട് ഇവര്‍ താഴേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന് ഇവിടെയുണ്ടായിരുന്ന സ്വിമ്മിങ് പൂളിലാണ് ഷു വീണത്.
തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാല്‍ക്കണി വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നുമാണ് ഷു പറയുന്നത്. ബാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഷു സിംഗപ്പൂരിലെത്തിയത്.












Click it and Unblock the Notifications