Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശേരി ബസ് കത്തിയ്ക്കല്‍: വിചാരണയ്ക്ക് അനുമതി

Soofiya Madhani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മഅദനിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.

ഈ മാസം ഏഴിനാണ് ഇതു സംബന്ധിച്ച അനുമതി ആഭ്യന്തര വകുപ്പ് എന്‍ഐഎയ്ക്ക് നല്‍കിയത്. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയയുടെ പങ്ക് വ്യക്തമായതായി എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. തീവ്രവാദകേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന തടിയന്റവിട നസീറിനെ കൂട്ടുപിടിച്ചാണ് ബസ് കത്തിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഏറെ വിവാദം സൃഷ്ടിച്ച കേസിന്റെ കുറ്റപത്രം തിങ്കളാഴ്ച എറണാകുളം എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിക്കും. കേസിന്റെ സാക്ഷിമൊഴികളുടെ പകര്‍പ്പ് പോലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

നേരത്തേ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. 2005 സെപ്റ്റംബര്‍ ഒന്‍പതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സേലത്തേക്കുളള ബസ് തട്ടിയെടുത്തു കളമശേരില്‍ എച്ച് എം ടിക്കു സമീപം കത്തിച്ചെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+