കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിലാഷിന്റെ ലാപ്‍ടോപ് ഹാര്‍ഡ്‍ഡിസ്ക്ക് കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

വയനാട്: നിയമനത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി അഭിലാഷ് ഉപയോഗിച്ച ലാപ്ടോപിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ഒളിവില്‍ പോകുന്നതിനു മുന്‍പ് അഭിലാഷ് സുഹൃത്തിനെ ഏല്‍പ്പിച്ചതാണു ഹാര്‍ഡ് ഡിസ്‌ക്. ഒരു പെന്‍ ഡ്രൈവും സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു.

റവന്യു ഉദ്യോഗസ്ഥന്‍മാര്‍ പോലും സൂക്ഷിക്കാത്ത പല വിവരങ്ങളും ഇതില്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളെക്കുറിച്ചുളള ചില രേഖകളും ലാപ്‌ടോപ്പില്‍ ഉണ്ട്. ജില്ലയിലെ ഗ്രേഡ് വില്ലെജ് ഓഫിസര്‍മാരുടെ പൂര്‍ണ വിവരവും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഡിസ്‌കില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി.

ഇതിന് പുറമെ കലക്റ്ററേറ്റിലെ മുഴുവന്‍ ജീവനക്കാരുടെയും ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടെ വിശദാംശങ്ങളും പൊലീസ് കണ്ടെത്തി. അതേ സമയം സുപ്രധാനമായ പല വിവരങ്ങളും ലാപ്‌ടോപ്പില്‍ നിന്നും കളഞ്ഞതായും സംശയിക്കുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി ഹാര്‍ഡ് ഡിസ്‌ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X