Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃഹത്യ: ഇറാന്‍ യുവതിയെ കല്ലെറിഞ്ഞുകൊന്നു?

Iranian woman Sakineh Mohammadi Ashtiani has been sentenced to death by stoning for committing adultery
തെഹ്‌റാന്‍: ഇറാനില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 43കാരിയെ അധികൃതര്‍ വധശിക്ഷയ്ക്ക് വിധേയയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. സക്കീന മുഹമ്മദ് അഷ്തിയാനിയെന്ന രണ്ട് കുട്ടികളുടെ മാതാവിനെ കല്ലെറിഞ്ഞാണ് കൊന്നതെന്ന് സൂചനകളുണ്ട്.

കാമുകനൊപ്പം കൂട്ടുചേര്‍ന്ന് താന്‍ ഭര്‍ത്താവിനെ കൊന്നതായി സക്കീന കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചാനല്‍ പുറത്തുവിട്ടിരുന്നു.

ഭര്‍ത്താവിനെ സക്കീന മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയശേഷം കാമുകന്‍ ഈസ താഹിരി അയാളെ വൈദ്യുതാഘാതമേല്‍പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.

2006ലാണ് അവര്‍ക്ക് വധശിക്ഷ വിധിച്ചത്. യുവതിയെ കല്ലെറിഞ്ഞ് കൊല്ലാനുള്ള ഇറാന്‍ നീക്കത്തിനെതിരെ ലോകമെങ്ങുമുള്ള മനുഷ്യാവകാശ സ്ത്രീ വിമോചന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. അതേ സമയം സക്കീനയെ വധിച്ചില്ലെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+