പൊതു മെഡി പരീക്ഷ: ചട്ടം രൂപീകരിയ്ക്കാം-കോടതി
ദില്ലി: പൊതു മെഡിയ്ക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ വേണ്ട ചട്ടങ്ങള്‍ രൂപീകരിയ്ക്കാന്‍ സുപ്രീം കോടതി മെഡിയ്ക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് (എംസിഐ) ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ മെഡിയ്ക്കല്‍ കോളജ് പ്രവേശനത്തിനും ഒറ്റ പരീക്ഷ നടത്താനായി മാനവ ശേഷി മന്ത്രാലയാമാണ് ആദ്യം നിര്‍ദ്ദേശം വച്ചത്. ഇതിനെതിരെ പല മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും രംഗത്തെത്തിയിരുന്നു. സ്വകാര്യ മെഡിയ്ക്കല്‍ കൊളജുകളും ഈ പരീക്ഷയ്ക്ക് കീഴില്‍ വരുമെന്ന് മന്ത്രാലയം ആശയം മുന്നോട്ട് വച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇത് നടപ്പിലായാല്‍ ഇപ്പോള്‍ കേരളത്തില്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്ന മെഡിയ്ക്കല്‍ കോളജുകള്‍ക്ക് അത് തുടരാനാവില്ല. ഇവര്‍ കോടതിയെ സമീപിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മെഡിയ്ക്കല്‍ കൗണ്‍സിലിനോട് മാനദണ്ഡങ്ങള്‍ രൂപീകരിയ്ക്കാന്‍ നിര്‍ദ്ദേശിച്ചതോടെ ഈ പ്രശ്നത്തില്‍ സുപ്രീം കോടതിയുടെ നിലപാട് വ്യക്തമാക്കിയിരിയ്ക്കുകയാണ്.
തമിഴ് നാട് ഈയിടെയാണ് പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ തന്നെ വേണ്ടെന്ന് വച്ചത് ഈയിടെയാണ്.












Click it and Unblock the Notifications