കശ്മീരികള്‍ക്ക് പ്രത്യേക വിസ: ചൈന നയം മാറ്റുന്നു

കശ്മീരികള്‍ക്ക് ചൈന വിസ പ്രത്യേകമായി നല്‍കുന്നതില്‍ ഇന്ത്യ ഏറെനാളായി പ്രതിഷേധിച്ചുവരികയാണ്. ഈ പ്രശ്‌നം പരിഹരിക്കാമെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിക്കാതെ നോക്കാമെന്നും ഈയിടെ ചൈനീസ് അധികൃതര്‍ ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.
നവംബര്‍ 15ന് ബുധനാഴ്ചയാണ് വെന്‍ ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനം തുടങ്ങുന്നത്. അതിനു മുന്നോടിയായി ചൈനയുടെ ഭാഗത്തുനിന്നുള്ള അനുകൂല സമീപനം സ്വാഗതാര്‍ഹമാണെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കശ്മീരികള്‍ക്ക് പ്രത്യേകം കടലാസിലുള്ള വിസയാണ് ചൈന നല്‍കുന്നത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നത് ചോദ്യം ചെയ്യുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രതിഷേധിച്ചത്.
വിയറ്റ്‌നാമില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജിയാബോയെ കണ്ടപ്പോള്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications