എയ്‍ഡ്‍സ് രോഗികള്‍ക്ക് സൗജന്യ യാത്ര
ചെന്നൈ: എയ്‍ഡ്‍സ് ബാധിതര്‍ക്ക് ഇനി തമിഴ്‌നാട്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി സൗജന്യമായി സഞ്ചരിക്കാം.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളിലാണ് എയ്‍ഡ്‍സ് രോഗികള്‍ക്ക് സൗജന്യയാത്രയ്യ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ആന്റി റിട്രോ വൈറല്‍ ട്രീറ്റ്‌മെന്റി(എആര്‍ടി)നു വിധേയമാകുന്ന എച്ച്‌ഐവി ബാധിതര്‍ക്കു സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചു. 1,76,00,000 രൂപയാണ് ഇതിനായി സര്‍ക്കാര്‍ പാസാക്കിയത്
സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന എആര്‍ടി കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും മരുന്നുകള്‍ വാങ്ങാനുമുള്ള യാത്രകള്‍ക്കാണു സൗജന്യം. എന്നാല്‍ സൌജന്യ ബസ് പാസ് ഉപയോഗിച്ചു മാസത്തില്‍ നാലു തവണ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളുവെന്ന് നിബന്ധനയുണ്ട്.












Click it and Unblock the Notifications