Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് വിരുദ്ധ ആചാരം നിര്‍ത്തണമെന്ന് മായാവതി

Mayawati
ലഖ്‌നൊ: കര്‍ണാടകത്തിലെ ഒരു ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ദളിത വിരുദ്ധ ആചാരം നിര്‍ത്തലാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദ്ദേശം.

ബാഹ്മണര്‍ ഭക്ഷിച്ച ഇലയില്‍ മറ്റുള്ളവര്‍ ഉരുളുന്ന വഴിപാട് നിര്‍ത്തണമെന്നാണ് മായ കര്‍ണാടക മുഖ്യന്ത്രി ബിഎസ് യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ത്വക് രോഗങ്ങള്‍ മാറും എന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ആചാരം ദളിത വിരുദ്ധമാണെന്നും മായാവതി കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രമഹ്ണ്യ ക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരം നിലനില്‍ക്കുന്നത്. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ ഉരുളല്‍ വഴിപാട് എന്ന് ക്ഷേത്രാധികാരികര്‍ അവകാശപ്പെടുന്നു.

ബ്രാഹ്മണര്‍ അടക്കം എല്ലാ ജാതിയില്‍പ്പെട്ടവരും ത്വക്‌രോഗ ശമനത്തിനായി ഉരുളിച്ച വഴിപാട് നടത്താറുണ്ട്. എന്നാല്‍, പിന്നോക്ക സമുദായത്തില്‍ നിന്നുള്ളവരായിരിക്കും വഴിപാട് നടത്തുന്നവരില്‍ ഏറെപ്പേരും. ഇതുകൊണ്ടാണ് മായാവതി ഇതിനെ ദളിതവിരുദ്ദ വഴിപാട് എന്ന് വിശേഷിപ്പിക്കാന്‍ കാരണം.

സാമൂഹികമായി താഴ്ന്നവരെ വീണ്ടും ചവിട്ടിത്താഴ്ത്തുന്നതിനാണ് ഈ ആചാരമെന്ന് മായാവതി കുറ്റപ്പെടുത്തുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് പോലും എതിരായ ഈ ആചാരം നിര്‍ത്തലാക്കണം എന്നും കര്‍ണാടക സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരണം എന്നും മായാവതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+