നിത്യാനന്ദ അമേരിക്കയില്‍ ദ്വീപ് വാങ്ങാനൊരുങ്ങി
ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തില്‍പ്പെട്ട സ്വാമി നിത്യാനന്ദ അമേരിക്കയിലെ ലോസ് ആഞ്ചലസിനടുത്ത് ഒരു ദ്വീപ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.
2010 മാര്‍ച്ചില്‍ സ്വാമിയും തമിഴ്‌നടിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട സമയത്താണു ദ്വീപ് വാങ്ങാനുള്ള നീക്കം നടത്തിയതെന്നു നിത്യാനന്ദയെക്കുറിച്ച് അന്വേഷിക്കുന്ന സിഐഡിസംഘം പറഞ്ഞു.
ദ്വീപ് വാങ്ങാനുള്ള ഇടപാടിന് കുറ്റപത്രവുമായി ബന്ധമില്ലെങ്കിലും സ്വാമിയുടെ ആസ്തിയും നിക്ഷേപവും വസ്തുവകകളും സംബന്ധിച്ച് സിഐഡി ആധികാരിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്്.
ലോസ് ആഞ്ചലസില്‍ നൂറേക്കര്‍ വരുന്ന ഒരു ആശ്രമം നിത്യാനന്ദയ്ക്കുണ്ട്. ഇതിനു പുറമേയാണ് ദ്വീപ് വാങ്ങി അവിടെ ആശ്രമം സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്.
അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പതിനഞ്ചോളം ആശ്രമങ്ങള്‍ വിവാദ സ്വാമിക്കുണ്ട്.












Click it and Unblock the Notifications