സ്‌പെക്ട്രം അഴിമതി: ജെപിസി വേണ്ടെന്ന് സോണിയ

ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.
ജുഡീഷ്യല്‍ കമ്മീഷനും കേന്ദ്ര വിജിലന്‍സ് കമ്മീഷനും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സോണിയ പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ ബിജെപിക്കെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഴിമതിയെ കുറിച്ചു സംസാരിക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും സോണിയ പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയിലെ ആദ്യ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സമ്മേളനത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച ചേര്‍ന്നത്.












Click it and Unblock the Notifications