കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെക്ട്രം അഴിമതി: ജെപിസി വേണ്ടെന്ന് സോണിയ

  • By Lakshmi
Google Oneindia Malayalam News

Sonia Gandhi
ദില്ലി: 2 ജി സ്‌പെക്ട്രം വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.

ജുഡീഷ്യല്‍ കമ്മീഷനും കേന്ദ്ര വിജിലന്‍സ് കമ്മീഷനും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സോണിയ പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ ബിജെപിക്കെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഴിമതിയെ കുറിച്ചു സംസാരിക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും സോണിയ പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയിലെ ആദ്യ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സമ്മേളനത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച ചേര്‍ന്നത്.

English summary
Congress Sonia Gandhi on Monday rejected Opposition"s demand for JPC probe into 2G spectrum allocation scam, Congress spokesman Abhishek Singhvi said.Gandhi was addressing the meeting of the Congress Parliamentary Party (CPP), the last day of the winter session that saw longest ever shutdown of Parliament by Opposition demanding joint parliamentary committee (JPC) probe into the 2G spectrum issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X