രാംജന്മഭൂമി വിഭജനത്തോട് യോജിപ്പില്ല: ആര്‍എസ്എസ്
നാഗ്‍പൂര്‍: രാമ ജന്മഭൂമി വിഭജിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കി. നാഗ്‍പൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു രാഷ്ട്രീയ സ്വയം സംഘ് മേധാവി.
രാമ ജന്മഭൂമി വിഭജിയ്ക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനല്ല പകരം വഷളാക്കാന്‍ മാത്രമേ സഹായിയ്ക്കുകയുള്ളു. അയോധ്യയില്‍ രാമ ക്ഷേത്രം പണിയണമെന്ന കാര്യത്തില്‍ നിന്ന് പിന്നോക്കം പോകാനാവില്ല. രാമ ക്ഷേത്രം ഇതേ സ്ഥലത്ത് തന്നെ പണിയു്നനത് ഇന്ത്യയുടെ ഐക്യത്തിന് സഹായകമാവും.
രാമ ജന്മഭൂമി വിഭജിയ്ക്കുന്നത് സമൂഹത്തിലും രാഷ്ട്രീയത്തിലും വിഭജനത്തിന് കാരണമാവും. രാജ്യത്ത് ദേശ വിരുദ്ധ ശക്തികളുടെ മേല്‍ കൈ കൂട്ടാനേ ഇത് സഹായകമാവുകയുള്ളു. ചില രാഷ്ട്രീയ കക്ഷികള്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിയ്ക്കുകയാണ്. കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു മോഹന്‍ ഭാഗവത്തിന്റെ ഈ ഒളിയമ്പ്.












Click it and Unblock the Notifications