കെ കരുണാകരന്‍ വെന്റിലേറ്ററില്‍

മരുന്നുകളോടു പ്രതികരിക്കുന്നില്ല. കരുണാകരന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം ഉണ്ടെന്നും അവര്‍ അറിയിച്ചു.
മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് കരുണാകരനെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യം അല്‍പം മെച്ചപ്പെട്ടിരുന്നു.എന്നാല്‍ തിങ്കളാഴ്ച നില നില വഷളാവുകയായിരുന്നു. മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
02: 28 PM
കരുണാകരന്റെ ആരോഗ്യനില വഷളായി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ആരോഗ്യനില കൂടുതല്‍ മോശമായതായി റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ടില്‍ സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ താമസിയാതെ പുറത്തിറക്കും.
12:14:55 PM












Click it and Unblock the Notifications