സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ശശിയെ മാറ്റി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയെ അപ്രതീക്ഷിതമായി മാറ്റി. തിങ്കളാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗം പി ജയരാജന് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
ശശിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നുവെന്ന് സൂചനകളുണ്ട്. ഔദ്യോഗിക പക്ഷം മാത്രമുള്ള കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക രാഷ്ട്രീയതര്‍ക്കങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഔദ്യോഗിക പക്ഷവുമായി നല്ലബന്ധം പുലര്‍ത്തുന്നയാളാണ് ശശി.












Click it and Unblock the Notifications