കൊച്ചി-ദുബയ് എമിറേറ്റ്‌സ് വിമാനം റദ്ദാക്കി
കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം റദ്ദാക്കി.
നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പോകുന്നതിന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു.
125 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ദുബായില്‍ നിന്ന് പകരം വിമാനം വന്ന ശേഷം യാത്രക്കാരെ ദുബായിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications